പെരിങ്ങളം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാമഗ്രികൾ വിതരണം ചെയ്തു. മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സാണ് സഹായമെത്തിച്ചത്.
പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, ഇടമല സിഎംഎസ് യുപി സ്കൂൾ, കൈപ്പള്ളി സെന്റ് ആന്റണീസ് ചർച്ച് പാരിഷ് ഹാൾ എന്നീ മൂന്ന് ക്യാമ്പുകളിലായി കഴിയുന്ന നൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റുകൾ നൽകിയത്.
പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. ജോർജ് മടുക്കാവിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രൊജക്ട് കോഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ റോജി തോമസ്, പഞ്ചായത്ത് മെംബർമാരായ അനിയമ്മ സണ്ണി, സജി സിബി, ജോളിച്ചൻ ജോസഫ്, സഹവികാരി ഫാ. സജി അമ്മോട്ടുകുന്നേൽ, ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ്, വിഇഒ ജോബി വിളക്കുന്നേൽ, ജോഷിമോൻ പള്ളിപ്പറമ്പിൽ, മുൻ പഞ്ചായത്ത് മെംബർ വർക്കി എന്നിവർ പങ്കെടുത്തു.